Kozhikode

മനോദൗർബല്യമുള്ള യുവതിയെ നിർത്തിയിട്ടിരുന്ന ബസിൽ പീഡിപ്പിച്ചു; 2 പേർ പിടിയിൽ

കോഴിക്കോട് ∙ മനോദൗർബല്യമുള്ള യുവതിയെ നിർത്തിയിട്ടിരുന്ന ബസിൽ വച്ച് പീഡിപ്പിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേർ പിടിയിൽ.  കുന്നമംഗലം മലയൊടിയാറുമ്മൽ  ഗോപീഷ് (38), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെയാണ് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.  പന്തീർപാടം പാണരുകണ്ടത്തിൽ ഇന്ത്യേഷ്കുമാർ (38) ഒളിവിലാണ്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ.  

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി വീടു വിട്ടിറങ്ങിയ യുവതിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോവുകയും നിർത്തിയിട്ട ബസിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു.   രക്ഷിതാക്കളോട് യുവതി വിവരം അറിയിച്ചതിനെതുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. ഡിസിപി  സ്വപ്നിൽ മഹാജൻ, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ,  ചേവായൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.    സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ചേവായൂർ എസ്ഐമാരായ വി.രഘുനാഥൻ, സജീവൻ, സീനിയർ സിപിഒമാരായ രാജീവ്, ഫൈസൽ കേളോത്ത്, സിപിഒമാരായ വി.ജി.മഞ്ജു, രാജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button