Thiruvambady
പള്ളിപ്പടി-പൊന്നാങ്കയം മുരിങ്ങയിൽപ്പടി പാലം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടി, പൊന്നാങ്കയം പ്രാദേശങ്ങളെ ബന്ധിപ്പിക്കുന്ന മുരിങ്ങയിൽപ്പടി പാലം ഇന്ന് മുതൽ ഗതാഗതസജ്ജമാകും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ജില്ലാപഞ്ചായത്ത് 2020-’21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവിലാണ് ഇവിടെ പാലം പുനർനിർമിച്ചത്.
ജീർണാവസ്ഥയിലായിരുന്ന പഴയ പാലം കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ തകർന്ന് ഗതാഗത യോഗ്യമല്ലാതാവുകയായിരുന്നു. 40 വർഷം പഴക്കമുള്ള പഴയ പാലം നാട്ടുകാർ ശ്രമദാനത്തിലൂടെ പ്രവർത്തി പൂർത്തീകരിച്ചതാണ്. പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ പൊന്നാങ്കയം നിവാസികൾക്ക് പള്ളിപ്പടിയിലേക്കും സ്കൂളിലേക്കും തിരുവമ്പാടി അങ്ങാടിയിലേക്കും എത്തിപ്പെടാനുള്ള മാർഗ്ഗം സുഗമമാകും.







