Thiruvambady

നെറ്റ്‌വർക്ക് ഇല്ല; വനാതിർത്തിയിൽ ഷെഡ് കെട്ടി കുട്ടികളുടെ പഠനം

തിരുവമ്പാടി: ഓൺലൈൻ പഠനത്തിന് മൊബൈൽ നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കരിമ്പ് കോളനിയിലെ കുട്ടികൾ വനത്തിന് സമീപം ഷെഡ് കെട്ടി ഓൺലൈൻ പഠനം നടത്തുന്നു.

കക്കാടംപൊയിലിലെ വിവിധ സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽപെട്ട കരിമ്പ് കോളനിയിലെ ഗോത്രവർഗ സമുദായത്തിലെ കുട്ടികളാണ് ഷെഡ് കെട്ടി തങ്ങളുടെ പഠന സൗകര്യം ഒരുക്കിയത്. എട്ടു കുട്ടികളാണ് കോളനിയിലുള്ളത്. കോളനിയുടെ സമീപത്ത് ഒരു പ്രത്യേക സ്ഥലത്ത് മാത്രമാണ് നെറ്റ് വർക്ക് ഉള്ളതെന്നു മനസിലാക്കിയ കുട്ടികൾ ഇവിടെ ഷെഡ് കെട്ടുകയായിരുന്നു.

കുട്ടികളുടെ പഠന സൗകര്യം അന്വേഷിച്ച് സ്‌കൂൾ അധ്യാപകർ കോളനി സന്ദർശിച്ചപ്പോഴാണ് കുട്ടികൾ ഷെഡ് കെട്ടുന്നത് ശ്രദ്ധയിൽ പെട്ടത്. ദിവസവും വീടുകളിൽ നിന്ന് ഈ ഷെഡിൽ എത്തിയാണ് കോളനിയിലെ കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നത്.

Related Articles

Leave a Reply

Back to top button