Mukkam

കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന നീക്കംചെയ്തു

മുക്കം: കളിച്ചുകൊണ്ടിരിക്കേ രണ്ടുവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ പാത്രം അഗ്നിരക്ഷാസേന നീക്കംചെയ്തു. കൂരാച്ചുണ്ട് വിനു-സിമി ദമ്പതിമാരുടെ മകൻ ആബേലിന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്.

കഴിഞ്ഞദിവസം കോടഞ്ചേരി മൈക്കാവിലെ ആബേലിന്റെ മാതൃവീട്ടിൽ വെച്ചായിരുന്നു സംഭവം. വീട്ടുകാർ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ പാത്രം തലയിൽ കുടുങ്ങിയ നിലയിൽ മുക്കം ഫയർ നിലയത്തിൽ എത്തിക്കുകയായിരുന്നു.

മുക്കം സ്റ്റേഷൻ ഓഫീസർ പി.ഐ. ഷംസുദ്ദീൻ, സീനിയർ ഫയർ ഓഫീസർ അബ്ദുൽ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്

Related Articles

Leave a Reply

Back to top button