Thamarassery

മു​ന്‍​കൂ​ട്ടി ടോ​ക്ക​ണ്‍ ന​ല്‍​കി​യ​വർക്ക് വാ​ക്സി​ന്‍ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി

താ​മ​ര​ശേ​രി: മു​ന്‍​കൂ​ട്ടി ടോ​ക്ക​ണ്‍ ന​ല്‍​കി​യ​വ​രി​ല്‍ പ​ല​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, 16, 17, 18, 19 വാ​ര്‍​ഡു​ക​ള്‍​ക്കാ​യി മു​ന്‍​കൂ​ട്ടി ടോ​ക്ക​ണ്‍ ന​ല്‍​കി​യ​വ​ര്‍​ക്ക് കോ​ര​ങ്ങാ​ട് ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ വെ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ക്യാ​മ്പി​ല്‍ ടോ​ക്ക​ണ്‍ ല​ഭി​ച്ച് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യ​വ​ര്‍​ക്ക് വാ​ക്സി​ന്‍ തീ​ര്‍​ന്നു എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ മു​ന്‍​കൂ​ട്ടി ടോ​ക്ക​ണ്‍ ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കും മ​റ്റു വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും എ​ത്തി​യ ചി​ല​ര്‍​ക്കും ഇ​വി​ടെ നി​ന്നും വാ​ക്സി​ന്‍ ന​ല്‍​കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

387പേ​ര്‍​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ക്യാ​ന്പി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. എ​ട്ടു വാ​ര്‍​ഡു​ക​ളി​ലാ​യി 240 പേ​ര്‍​ക്ക് നേ​ര​ത്തെ ത​ന്നെ ടോ​ക്ക​ണ്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ കി​ട്ടാ​തെ പോ​യ​ത്

Related Articles

Leave a Reply

Back to top button