Pullurampara

പുല്ലൂരാംപാറയിൽ റോഡിന്റെയും, കല്ലിങ്കിന്റെയും ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു

പുല്ലൂരാംപാറ: എം.എൽ.എ ഫണ്ടുപയോഗിച്ച് പുനർ നിർമ്മിച്ച പള്ളിപ്പടി അൽഫോൻസ ഹോസ്പിറ്റലിനു മുന്നിൽ നിന്നും ബഥാനിയയിലേക്ക് പോവാനുള്ള കോൺക്രീറ്റ് ചെയ്ത വഴിയും, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുല്ലൂരാംപാറ കണ്ണന്താനംപടി കലുങ്കും ജനങ്ങൾക്ക് തുറന്നു നൽകി. 35 ലക്ഷം രൂപ ചെലവഴിച്ചാണ് പള്ളിപ്പടി, മേലേ പൊന്നാങ്കയം റോഡുകളെ ബന്ധിപ്പിക്കുന്ന കലുങ്ക് നിർമ്മിച്ചത്.

പൂർത്തിയാക്കിയ രണ്ടു പദ്ധതികളും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടന്റ് മേഴ്സി പുളികാട്ടിന്റെ സാന്നിധ്യത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. മറ്റു ജനപ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button