Kodiyathur

തോട്ടുമുക്കത്തെ മദ്യശാല; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: എസ്.വെെ.എസ്

കൊടിയത്തൂര്‍ : കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചും ബെവ്കോയുടെ മദ്യശാല തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും
മലയോര മേഖലയില്‍ പിടിമുറുക്കിയ ലഹരി മാഫിയയെ പിടിച്ച് കെട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായി ഇടപെടണമെന്നും എസ് വെെ എസ് കൊടിയത്തൂര്‍ സര്‍ക്കിള്‍ കമ്മറ്റി ടീം ഒലീവ് സംഗമം ആവശ്യപ്പെട്ടു.

കോഴിക്കോട്, മലപ്പുറം ജില്ലകൾ അതിരിടുന്ന പ്രദേശത്തിന്‍റെ സമാധാന അന്തരീക്ഷത്തെയും കുടുംബങ്ങളുടെ ഭദ്രതയെയും യുവജനങ്ങളുടെ ഭാവിയേയും ആശങ്കപ്പെടുത്തുന്ന തീരുമാനം പ്രതിഷേധാര്‍ഹമാണ്.

മലയോര മേഖലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് കുടപിടിക്കുന്ന തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും സംഗമം പ്രഖ്യാപിച്ചു.

സോണ്‍ പ്രസിഡന്‍റ് അബ്ദുസലാം മുസ്ലിയാര്‍ പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ പ്രസിഡന്‍റ് ഖാസിം സഖാഫി എരഞ്ഞിമാവ് അദ്ധ്യക്ഷത വഹിച്ചു.

മജീദ് പൂത്തൊടി, ലുഖ്മാന്‍ സഖാഫി കൂടരഞ്ഞി, സുല്‍ഫീക്കര്‍ സഖാഫി, കെ.ടി അബ്ദുറഹിമാന്‍, അസീസ് കൊടിയത്തൂര്‍, അഷ്റഫ് വി.കെ, വഹാബ് സഅദി കുളങ്ങര, കരീം എം.ടി കുളങ്ങര, ജബ്ബാര്‍ സഖാഫി തോട്ടുമുക്കം സംസാരിച്ചു.

Related Articles

Leave a Reply

Back to top button