TOP NEWS
കോടഞ്ചേരി; കരിമഠത്തിൽ റോസമ്മ നിര്യാതയായികോടഞ്ചേരിയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിതിരുവമ്പാടിയിൽ ഇന്ന് 24 കോവിഡ് പോസിറ്റീവ് കേസുകൾമത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഗോവർദ്ധിനി പദ്ധതി,കാലിത്തീറ്റ വിതരണം ചെയ്തുവാട്ടർ അതോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തത് റോഡുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുമുക്കത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുമായി നഗരസഭ:പാർക്കിങ് റോഡിന്റെ ഒരുവശത്ത് മാത്രമാക്കിതിരുവമ്പാടി നിയോജക മണ്ഡലത്തിൽ 3 പുതിയ എസ് പി സി യൂണിറ്റുകൾതിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ്കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
Kozhikode

ജില്ലയില്‍ നാല് ദിവസം കൊവിഡ് മെഗാ പരിശോധാന ക്യാമ്പ്

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വീണ്ടും മെഗാ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളി, ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലുമായാണ് വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ മെഗാ പരിശോധനാ ക്യാമ്പുകള്‍ ഒരുക്കുന്നത്. നിലവിലുള്ളതിന്റെ ഇരട്ടി പരിശോധനകള്‍ നടത്തുകയാണ് ലക്ഷ്യം. ഒരു ദിവസം 23600 ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികളായ മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ അത്തോളി, അഴിയൂര്‍, ചേളന്നൂര്‍, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂര്‍, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്, കൊടിയത്തൂര്‍, കൂടരഞ്ഞി, കുന്നുമ്മല്‍, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂര്‍, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂര്‍ ,കുരുവട്ടൂര്‍, മണിയൂര്‍, നാദാപുരം, വില്യാപ്പള്ളി എന്നിവിടങ്ങളിലും കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റികള്‍ ആയ കൊയിലാണ്ടി, കൊടുവള്ളി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ, കടലുണ്ടി, കീഴരിയൂര്‍, കൂത്താളി, കുന്നമംഗലം, മടവൂര്‍, മാവൂര്‍, മേപ്പയൂര്‍, മൂടാടി, നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയല്‍, താമരശ്ശേരി, തലക്കുളത്തൂര്‍, തിരുവമ്പാടി, തിരുവള്ളൂര്‍, ഉള്ള്യേരി, ഉണ്ണികുളം, വാണിമേല്‍, ബാലുശ്ശേരി, കോടഞ്ചേരി, നടുവണ്ണൂര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആണ് ടെസ്റ്റ് നടത്തുന്നത്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മെഗാ പരിശോധന ക്യാമ്പ് വഴി ഒരു ലക്ഷത്തിലധികം പേര്‍ക്ക് ടെസ്റ്റ് നടത്തിയിരുന്നു. രോഗവ്യാപനം തടഞ്ഞ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ല്‍ താഴെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. രോഗികള്‍ കൂടുതലുള്ള സി, ഡി കാറ്റഗറികളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ വരുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തും. കണ്ടെയിന്‍മെന്റ് സോണ്‍, രോഗബാധിതര്‍ കൂടുതലുള്ള വാര്‍ഡുകള്‍, കോളനികള്‍, രോഗവ്യാപനം കൂടിയ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

20 − 7 =

Back to top button