Thiruvambady

പ്ലസ്ടു,മലയോര സ്കൂളുകളിൽ സയൻസിൽ നൂറ്‌ ശതമാനം

തിരുവമ്പാടി: മലയോരമേഖലയിലെ വിദ്യാർഥികൾക്ക് പ്ലസ്ടു സയൻസ് പരീക്ഷയിൽ മികച്ചനേട്ടം. ഒട്ടുമിക്ക സ്കൂളുകളും സയൻസ് വിഭാഗത്തിൽ നൂറുശതമാനം നേടി.

കൂമ്പാറ ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ 95.16 ശതമാനം വിജയംനേടി. സയൻസിൽ 100 ശമാനവും ഹ്യുമാനിറ്റീസിൽ 92 ശതമാനവും കൊമേഴ്‌സിൽ 95 ശതമാനവുമാണ് വിജയം. പുല്ലൂരാംപാറ സെയ്‌ന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ 93 ശതമാനം വിദ്യാർഥികൾ വിജയിച്ചു. സയൻസിലും കൊമേഴ്‌സിലും നൂറുശതമാനമാണ് വിജയം. ഹ്യുമാനിറ്റീസിൽ 95 ശതമാനവും കംപ്യൂട്ടർ സയൻസിൽ 76 ശതമാനവും. കൂടരഞ്ഞി സെയ്‌ന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ 89 ശതമാനം വിജയം നേടി. സയൻസിൽ 93 ശതമാനവും കൊമേഴ്‌സിൽ 100 ശതമാനവും ഹ്യൂമാനിറ്റീസിൽ 88 ശതമാനവും കംപ്യൂട്ടർ സയൻസിൽ 58 ശതമാനവുമാണ് വിജയം. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിൽ 97.3 ആണ് വിജയശതമാനം. സയൻസിൽ 99.2, കൊമേഴ്‌സിലും ഹ്യുമാനിറ്റീസിലും 95.3 എന്നിങ്ങനെയാണ് വിജയ ശതമാനം.

കൊടിയത്തൂർ പി.ടി.എമ്മിന് ഉന്നതവിജയം

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ സയൻസ് വിഭാഗം വിദ്യാർഥികൾ 100 ശതമാനം വിജയം കരസ്ഥമാക്കി. കൊമേഴ്സിൽ 64 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 60 വിദ്യാർഥികളും വിജയിച്ചു. 19 പേർക്ക് ഫുൾ എ പ്ലസും 11 വിദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ ഫുൾ മാർക്കും നേടി

Related Articles

Leave a Reply

Back to top button