Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഓഗസ്റ്റ് 2ന് സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് നടത്തിയ 71 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 7 പേർക്കും ഇന്ന് പുല്ലൂരാംപാറ വ്യാപാര ഭവനിൽ വച്ച് നടത്തിയ 119 പേരുടെ ആന്റിജൻ പരിശോധനയിൽ 11 പേർക്കും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 362 പേർ ചികിത്സയിൽ കഴിയുന്നു.
വാർഡ് 2,10,14 എന്നിവയിൽ 5 പേർക്ക് വീതവും വാർഡ് 4,5,6,16 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 8ൽ 3 പേർക്കും വാർഡ് 11ൽ 4 പേർക്കും വാർഡ് 12,15 എന്നിവയിൽ 2 പേർക്ക് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് 377 പേർക്ക് വാക്സിനേഷൻ നൽകി. ഓഗസ്റ്റ് 4, നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ആർ ടി പി സി ആർ / ആന്റിജൻ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.







