Koodaranji

മുടി ദാനം ചെയ്യ്ത് മേരിഗിരി ഹൈസ്കൂൾ വിദ്യാർത്ഥികളും, അധ്യാപികയും

മരഞ്ചാട്ടി: ക്യാൻസർ രോഗത്താൽ മുടി നഷ്ടപ്പെട്ട രോഗികൾക്ക് ആശ്വാസമാകാൻ സ്വന്തം മുടി മുറിച്ച് നൽകി മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപികയും.

അയോണ വി എ, അൽഫോൻസ പി.ജെ, ആതിര മോഹൻദാസ്, ഷിമിൽ ദേവസ്യ , എന്നിവർക്കൊപ്പം അധ്യാപികയായ സിസ്സി മാനുവലും കേശദാനത്തിൽ പങ്കുചേർന്നു.

വിഗ് നിർമാണത്തിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ എന്ന സംഘടനയുടെ ഉപവിഭാഗം ആയ ഹെയർ ബാങ്ക് മുഖേനയാണ് മുടി മുറിച്ച് നൽകിയത്. ഹെയർ ബാങ്ക് കോഓർഡിനേറ്റർ ഫാറൂഖ് , ഹെഡ് മിസ്ട്രസ്സ് റൂബി ടീച്ചർ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button