Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്നലെ തൊണ്ടിമ്മൽ സ്ക്കുളിൽ വെച്ച്നടത്തിയ 65 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 6 പോസിറ്റീവും ഇന്ന് തിരുവമ്പാടി സ്ക്കൂളിൽ വെച്ച് 43 ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 54 ആന്റിജൻ ടെസ്റ്റും നടത്തിയതിൽ ആന്റിജനിൽ 17 പോസിറ്റീവും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 37 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
ഇതിൽ ഒരാൾ മുക്കം മുൻസിപ്പാലിറ്റിയിലും 2 പേർ മാവൂർ പഞ്ചായത്തിലുമാണ്. വാർഡ് 1,2 ൽ 3 പേർക്ക് വീതവും വാർഡ് 3, 5,11, 12, 14 ൽ ഒരാൾക്ക് വീതവും വാർഡ് 7 ൽ 6 പേർക്കും വാർഡ് 8,15,16 ൽ 2 പേർക്ക് വീതവും വാർഡ് 10 ൽ 4 പേർക്കും വാർഡ് 17 ൽ 7 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
നിലവിൽ ആകെ 209 പേർ ചികിത്സയിലാണ്. ഇതിൽ 193 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 255 പേർക്ക് വാക്സിനേഷൻ നല്കി.







