Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ കർഷകദിനം ആചരിച്ചു

പുല്ലൂരാംപാറ: ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ കർഷകനെ ആദരിക്കൽ ചടങ്ങും കരനെൽകൃഷി ഉദ്ഘാടനവും നടത്തി. സ്കൂൾ അസിസ്റ്റന്റ് മനേജർ ഫാ മെൽവിൻ കുടിയിരിക്കൽ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിബു ചെമ്പനാനി ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. 

പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകനായ ജോസഫ് കണ്ടത്തിൻതൊടികയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പഴയകാല കാർഷിക സംസ്കാരത്തെപ്പറ്റിയും പുതിയ തലമുറയിലെ കൃഷി രീതികളെപ്പറ്റിയും ജോസഫ് സംസാരിച്ചു. കാർഷിക വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിക്കുന്ന കരനെൽകൃഷിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപിക അയോണ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button