Karassery

കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ വയനാട് എം പി രാഹുൽ ഗാന്ധി വിതരണം ചെയ്തു

മുക്കം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ച് വിതരണം ചെയ്തു.

മികച്ച പച്ചക്കറി കർഷകനായി ഇസ്മായിൽ മേച്ചീരി, മികച്ച വനിത കർഷകയായി പാത്തുട്ടി തറയിൽ, തേനീച്ച കർഷകൻ ബാബു മാതൃ കൂരാപിള്ളിൽ, കർഷക തൊഴിലാളി വാസു എതിർപാറമ്മൽ, നെൽകർഷകൻ അശ്റഫ് കെ കെ മാളിയേക്കൽ, സമ്മിശ്ര കർഷകൻ രജീഷ് പൂച്ചേത്തിയിൽ, എസ് സി കർഷകൻ ഭാസ്ക്കരൻ എടലമ്പാട്ട്, യുവ കർഷകൻ രാഹുൽ ടി തൂങ്ങലിൽ, ക്ഷീര കർഷക സുമംഗല എ അരിഞ്ചീരി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ 11 മണിക്ക് കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങ് വയനാട് എം പി രാഹുൽ ഗാന്ധി ഉൽഘാടനം ചെയ്തു, തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി പി സ്മിത, അവാർഡ്‌ ജേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button