Anakkampoyil

വൈദ്യുതി മന്ത്രിയുടെ ഉപദേശം: കൈയടിയോടെ സ്വീകരിച്ച് കർഷകർ

ആനക്കാംപൊയിൽ: കോടഞ്ചേരി ആനക്കാംപൊയിൽ ചെറുകിട ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ മലയോര കർഷകരെ ഉപദേശിക്കാനും സമയം കണ്ടെത്തി. ഇവിടേക്ക്‌ വരുന്നവഴിയാണ്‌ മലയോരത്തെ കൃഷിയിടങ്ങൾ താൻ ശ്രദ്ധിച്ചതെന്നും മിക്ക ഇടങ്ങളിലും അശാസ്ത്രീയമായാണ് കൃഷി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തെങ്ങിനിടയിൽ കമുങ്ങും തേക്കും മറ്റു മരങ്ങളും വെച്ച് കൃഷിയിടം നിറച്ചിരിക്കുന്നു. വിദഗ്‌ധരുടെ അഭിപ്രായം കേട്ട് കൃത്യമായ അളവിൽ കൃഷി ചെയ്താൽ മികച്ച വിളവ് ലഭിക്കും. കൃത്യമായ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ ഒരുക്കണമെന്നും അതിനായി വൈദ്യുതിവകുപ്പ് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കർഷകരോട് പറഞ്ഞു. തന്റെ നാട്ടിൽ ശാസ്ത്രീയമായി കൃഷി ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വിളവ് ലഭിച്ച ഉദാഹരണസഹിതമായിരുന്നു മന്ത്രി കർഷകരെ ഉപദേശിച്ചത്. വൈദ്യുതി മന്ത്രിയിൽനിന്ന് ലഭിച്ച കൃഷിഉപദേശം കൈയടിയോടെയാണ് മലയോര കർഷകർ സ്വീകരിച്ചത്.

Related Articles

Leave a Reply

Back to top button