Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 20 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: പുന്നക്കൽ യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ 30 പേരുടെ ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച 10 പോസറ്റീവ് കേസുകൾ ഉൾപ്പെടെ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 277 പേർ ചികിത്സയിൽ കഴിയുന്നു.
വാർഡ് 1, 2, 4, 7, 9, 11,13 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 6, 15,16, 17 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 12ൽ 5 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.







