Kodiyathur

ഉന്നതവിജയികളെ കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് ആദരിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരുടെയും ഡയറക്ടർമാരുടെയും മക്കളിൽ എസ്.എൽ.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ആദരിച്ചു. എം.ബി.ബി.എസിന് ഉന്നതവിജയം നേടിയ ബാങ്ക് ജീവനക്കാരിയുടെ മകൾ കെ.ടി. കാജലിനേയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷനായി.

ഡയറക്ടർമാരായ നാസർ കൊളായി, വി.കെ. അബൂബക്കർ, സിന്ധു രാജൻ, സെക്രട്ടറി കെ. ബാബുരാജ്, അസി. സെക്രട്ടറി കെ. മുരളീധരൻ, ടി.പി. മുരളീധരൻ, ബിജുമോൻ ജോസഫ് , കെ. വികാസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button