Kodiyathur

ലോക മുളദിനം; കൊടിയത്തൂർ പഞ്ചായത്ത് ചെറുവാടി ചാലിയാർ തീരത്ത് ആചരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ലോക മുളദിനം ചെറുവാടി ചാലിയാർ തീരത്തും കൊടിയത്തൂർ തെയ്യത്തും കടവിലും മുളകൾ വെച്ച് പിടിപ്പിച്ചു ആചരിച്ചു . മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം.

എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. മഴക്കാലം ദുരന്ത കാലമായി തീരുകയാണിന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ആവർത്തിക്കുമെന്ന ഭീതി ഓരോ മഴക്കാലത്തും നമ്മളെ കീഴടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിൽ മുളകൾ കേരളത്തിന് മുതൽക്കൂട്ടാകും. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്‌ ശംലൂലത് ഉത്ഘാടനം ചെയ്തു,

വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ്, ആയിഷ ചെലപ്പുറത്ത്, ബ്ലോക്ക്‌ മെമ്പർ സുഹറ വെള്ളങ്ങോട്ട്, ബാബു പോലുകുന്നത്,റിഹ്‌ലാ മജീദ്,രതീഷ്, ടി കെ അബൂബക്കർ മാസ്റ്റർ അസി. സെക്രട്ടറി പ്രിൻസിയ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button