Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 22 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

തിരുവമ്പാടി: സെപ്റ്റംബർ 25ന് തിരുവമ്പാടി യുപി സ്കൂളിൽ വച്ച് നടത്തിയ 47 പേരുടെ ആർ.ട്ടി.പി.സി.ആർ പരിശോധനയിൽ 16 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 22 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 185 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 169 പേർ വീടുകളിൽ തുടരുന്നു എന്നും. ഇന്ന് 44 പേർക്ക് വാക്സിനേഷൻ നല്കിയതായും അധികൃതർ അറിയിച്ചു.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ, വാർഡ് 3 ൽ 1, വാർഡ് 4 ൽ 3, വാർഡ് 7 ൽ 4, വാർഡ് 8 ൽ 2, വാർഡ് 9ൽ 1, വാർഡ് 12 ൽ 1, വാർഡ് 14 ൽ 1, വാർഡ് 15 ൽ 4, വാർഡ് 16 ൽ 2, വാർഡ് 17 ൽ 3.







