Kodanchery

തി​രു​വ​മ്പാ​ടി-കോ​ട​ഞ്ചേ​രി റോഡി​ല്‍ ഗ​താ​ഗ​തക്ലേ​ശം രൂ​ക്ഷം

കോ​ട​ഞ്ചേ​രി: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുഷ്കരമായി മാറിയിരിക്കുകയാണ്. മു​റ​മ്പാ​ത്തി അച്ഛൻ​ക​ട​വ് പാ​ല​ത്തി​നു സമീപം മു​ത​ൽ തി​രു​വ​മ്പാ​ടി വ​രെ​യു​ള്ള റോഡ് തീർത്തും യാത്രാ യോഗ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ത​മ്പ​ല​മ​ണ്ണ പാ​ല​ത്തി​ന് സ​മീ​പം കു​ഴി​ക​ളാ​യ​തോ​ടെ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ് ഇവിടെയും യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

കു​ഴി​ക​ളി​ൽ ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ത​ട്ടി കേ​ടു​പാ​ടി​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ പ​ല​ത​വ​ണ​യാ​യി ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു. റോ​ഡ് സൈ​ഡി​ൽ സ്ലാ​ബ് ഉ​ള്ള​തി​നാ​ൽ കാ​റു​ക​ളു​ടെ സൈ​ഡ് ഇ​തി​ൽ ത​ട്ടി ഉ​ര​യു​ന്നതും സ്ഥിരം കാഴ്ചയാണ്. പ്രസ്തുത റോഡ് നിർമ്മാണത്തിലെ അനാസ്ഥയാണ് ഇത്തരത്തിൽ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ല്‍ ആ​ക്കു​ന്ന​ത് എ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related Articles

Leave a Reply

Back to top button