Kodanchery
ശ്രേയസ് ടാസ്ക് ഫോഴ്സ് അംഗങ്ങളെ ആദരിച്ചു

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് കഴിഞ്ഞ ദിവസം കോടഞ്ചേരി പഞ്ചായത്തിലെ തേവർ മലയിൽവച്ച് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മയെ കണ്ടെത്തുന്നതിനായി പഞ്ചായത്ത് അധികൃതരുടെയും പോലീസ് മേധാവികളുടെയും മേൽ നോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പങ്കാളികളായ ശ്രേയസീന്റെ ടാസ്ക് ഫോഴ്സ് അംഗങ്ങളെ പുലിക്കയം യൂണിറ്റിൽ വെച്ച് ആദരിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു ശ്രേയസ് കോഴിക്കോട് മേഖലാ ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട് അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, മേഖലാ കോഡിനേറ്റർ ലിസി റെജി, യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്ത്പാറ, സി ഓ ജോസ് കുറൂർ, ലിജി സുരേന്ദ്രൻ, സെക്രട്ടറി ഷിൽബി രാജു, ഷൈജു ഷിബു വെട്ടുകല്ലുംപുറം എന്നിവർ ആശംസകൾ അർപ്പിച്ചു.







