Thiruvambady

തൊണ്ടിമ്മൽ ഗവ: സ്കൂൾ സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണം; എൽ ഡി എഫ്

തിരുവമ്പാടി: മലയോര മേഖലയിലെ ഏറ്റവും പഴക്കമുള്ള സർക്കാർ സ്കൂളായ തൊണ്ടിമ്മൽ ഗവഃ സ്‌കൂളുമായി ബന്ധപ്പെട്ട സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കളിസ്ഥലവും പഴയ കെട്ടിടവും ഗ്രാമ പഞ്ചായത്ത് അക്വിസിഷന് വിധേയമാക്കി ഏറ്റെടുക്കണമെന്ന് എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

സ്ഥലത്തെയും പരിസര പ്രദേശത്തേയും മുഴുവൻ വിദ്യാർത്ഥികളുടെയും ആശ്രയമായ സ്കൂളിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ കഴിയുമെന്നും പഞ്ചായത്തിന്റെ വിദ്യാഭ്യാസ പരമായ മറ്റു കാര്യങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഈ സ്ഥലം എത്രയും വേഗം ഏറ്റെടുക്കണമെന്നുമാണ് എൽ ഡി എഫ് ആവശ്യപ്പെടുന്നത്.

യോഗത്തിൽ ജോയി മ്ലാങ്കുഴി അദ്ധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, വി കെ പീതാംബരൻ, ഗണേഷ് ബാബു, സി എൻ പുരുഷോത്തമൻ, അബ്രഹാം മാനുവൽ, പി സി ഡേവിഡ്, സുനിൽ ജോർജ്, വിൽസൺ താഴത്തുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button