Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 16 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5,6,10,16 വാർഡുകളിൽ ഓരോരുത്തർക്ക് വീതവും 9,15 വാർഡുകളിൽ 2 പേർക്ക് വീതവും മൂന്നാം വാർഡിൽ 3 പേർക്കും വാർഡ് 17ൽ 5 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ പഞ്ചായത്തിൽ ആകെ 174 പേർ ചികിത്സയിൽ കഴിയുന്നു, ഇതിൽ 162 പേർ വീടുകളിലും 12 പേർ എഫ് എൽ ടി സികളിലുമാണുള്ളത്. ഇതോടൊപ്പം 171 പേർക്ക് ഇന്ന് കോവിഡ് വാക്സിൻ നൽകി.







