Kodanchery

ഡോക്ടേഴ്സ് ദിനം ആചരിച്ചു.

കോടഞ്ചേരി:ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിലെ എസ്പിസി യൂണിറ്റും ഹെൽത്ത് ക്ലബ്ബും സംയുക്തമായി ആദരവ് പരിപാടി സംഘടിപ്പിച്ചു. മനുഷ്യജീവിതത്തെ സംരക്ഷിക്കുന്നതിലും ആരോഗ്യകരമായ സമൂഹം രൂപപ്പെടുത്തുന്നതിലും ഡോക്ടർമാർ വഹിക്കുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ ഓർമ്മപ്പെടുത്തുകയും അവരുടെ സമർപ്പണത്തിനും കരുതലിനും നന്ദി അറിയിക്കുകയുമാണ് ഡോക്ടേഴ്സ് ഡേയുടെ പ്രധാന ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി നെല്ലിപ്പൊയിൽ വിമല ഹോസ്പിറ്റലിലെ ഡോ. പ്രഭാകരയെ സന്ദർശിച്ച് പൊന്നാടയണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

ഡോക്ടർമാരുടെ സമൂഹസേവനവും ആരോഗ്യരംഗത്തെ ആത്മാർഥ സമർപ്പണവും വിദ്യാർത്ഥികൾ അനുസ്മരിച്ച് ആശംസകൾ നേർന്നു. ചികിത്സ മാത്രമല്ല, പ്രതീക്ഷയും കരുതലും സമൂഹത്തിന് നൽകുന്ന ഡോക്ടർമാരുടെ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനും നന്ദി രേഖപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
എസ്പിസി കേഡറ്റുകളും ഹെൽത്ത് ക്ലബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button