Kodanchery

സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനം ഡിസംബര്‍ 1, 2 തീയതികളിൽ കോടഞ്ചേരിയിൽ; സ്വാഗത സംഘം രൂപീകരിച്ചു

കോടഞ്ചേരി: കോടഞ്ചേരിയില്‍ വെച്ച് ഡിസംബര്‍ 1,2 തിയ്യതികളിലായി നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ഇ. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.വിശ്വനാഥന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ വി.കെ.വിനോദ്, വി.കെ.പീതാംബരന്‍, കെ.പി.ചാക്കോച്ചന്‍, ജോര്‍ജ് കുട്ടി വിളക്കുന്നേല്‍, ഷിജി ആന്റണി എന്നിവര്‍ സംസാരിച്ചു.

1001 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു. കെ.പി.ചാക്കോച്ചന്‍ (ചെയര്‍മാന്‍), ഷിജി ആന്റണി (ജനറല്‍ കണ്‍വീനര്‍), ജോര്‍ജ്കുട്ടി വിളക്കുന്നേല്‍(ട്രഷറര്‍), രഞ്ജിത്ത് ജോസ്, രവീന്ദ്രന്‍ പ്ലാച്ചിക്കല്‍, പുഷ്പ സുരേന്ദ്രന്‍,വനജ ഉണ്ണിക്കൃഷ്ണന്‍ (വൈ.ചെയര്‍മാന്മാര്‍) കെ.എ. ജോണ്‍മാസ്റ്റര്‍, പി.ജെ.ഷിബു, ചാള്‍സ് പോള്‍, ബിന്ദു ജോര്‍ജ്(കണ്‍വീനര്‍മാര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്താണ് കമ്മിറ്റി രൂപീകരിച്ചത്.

Related Articles

Leave a Reply

Back to top button