Kerala

സ്വര്‍ണവില താഴേക്ക്, കുറഞ്ഞത് 240 രൂപ, ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് സ്വര്‍ണവില പവന് 240 രൂപകുറഞ്ഞത്. ഇതോടെ പവന് വില 36,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങള്‍ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ദേശീയ വിപണിയിലും വലിയില്‍ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,845 രൂപയിലേയ്ക്ക് താഴ്ന്നു. വെള്ളിവിലയിലും സമാനമായ വിലയിടിവുണ്ടായി.

Related Articles

Leave a Reply

Back to top button