Kodiyathur

മുക്കം പാലം ഉടൻ പുതുക്കി പണിയണം; കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി

കൊടിയത്തൂർ: കൊയിലാണ്ടി – എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തും മുക്കം നഗരസഭയും തമ്മിൽ ബന്ധിപ്പിക്കുന്ന അൻപത് വർഷത്തിലേറെ പഴക്കമുള്ള മുക്കം പാലം തകർച്ചാ ഭീഷണിയിലാണെന്നും, കാലപ്പഴക്കത്താൽ കോൺക്രീറ്റ് കമ്പികൾ തുരുമ്പിച്ചത് വാഹന ഗതാഗതത്തിന് അപകടകരമാണെന്നും, മുക്കം പാലം ഉടൻ പുനർനിർമ്മിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം വഴി കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.

പത്താം വാർഡ് മെമ്പർ മറിയം കുട്ടിഹസ്സൻ അവതരിപ്പിച്ച പ്രമേയത്തെ ഒന്നാം വാർഡ് അംഗം ടി.കെ അബൂബക്കർ മാസ്റ്റർ പിന്താങ്ങി.

Related Articles

Leave a Reply

Back to top button