Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ആരോഗ്യ സംരക്ഷണ സമിതി യോഗം ചേർന്നു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നടപ്പിലാക്കുന്ന മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം കോടഞ്ചേരി സബ് ഇൻസ്പെക്ടർ അഭിലാഷ് കെ സി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി കൺവീനർ രാജേഷ് മാത്യു കോവിഡ് പ്രോട്ടോക്കോൾ മാർഗരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഹെഡ്മിസ്ട്രസ് മേഴ്സി ജോസ്ഥ്, വാർഡ് മെമ്പർമാരായ ജമീല അസീസ്, റീന സാബു, പി റ്റി എ പ്രസിഡൻ്റ് ജയിംസ് പി.ജി, അഭിലാഷ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
കോടഞ്ചേരി ,പുതുപ്പാടി പഞ്ചായത്തുകളിലെ ആശാ വർക്കർമാർ, ആർ ആർ ടിമാർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു