Kodanchery
ക്ഷീരസംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മൈക്കാവിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു

മൈക്കാവ്: ക്ഷീര സംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മൈക്കാവ് ക്ഷീരസംഘത്തിൻ്റെ നേതൃത്വത്തിലും പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മൈക്കാവിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കോടഞ്ചേരി ഗ്രാമപഞ്ചായത്തു മെമ്പർ ജോർജ്‌കുട്ടി വിളക്കുന്നേൽ ഉദ്ഘാടനം ചെയ്‌തു . കോടഞ്ചേരി ഗ്രാമ പഞ്ചായത്തു മെമ്പർ ചിന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു .
സംഘം പ്രസിഡന്റ് തോമസ് ജോൺ ഞാളിയത്ത് , സെക്രട്ടറി സി ജെ പൗലോസ് , പി കെ ജോർജ് , മത്തായി പി പി , ഷീബ സ്കറിയ , സൂസൻ ബാബു , സിന്ധു ബാബു , ആശ റോയി , ഇ പി റോയ് , വിജയൻ കെ എന്നിവർ പ്രസംഗിച്ചു.







