Kodanchery
ജി യു പി സ്കൂൾ ചെമ്പുകടവിലെ പ്രഭാത ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനുശേഷം വിദ്യാർത്ഥികളോട് സംവദിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളെക്കുറിച്ചും, ആവശ്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
കോടഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പറും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ,സ്കൂളിലെ പ്രധാന അദ്ധ്യാപകനായ ഹിഷാം എം എച്ച് , സ്റ്റാഫ് സെക്രട്ടറി പ്രത്യുഷ് കണ്ണൂർ, സീനിയർ അസിസ്റ്റന്റ് മത്തായി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






