Kodanchery

സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു:

കോടഞ്ചേരി: കോടഞ്ചേരിയില്‍ ഡിസംബര്‍ 1,2 തിയ്യതികളില്‍ നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം ഏരിയ സെക്രട്ടറി ടി.വിശ്വനാഥന്‍,ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.പി.ചാക്കോച്ചന്‍, ജോര്‍ജ്കുട്ടി വിളക്കുന്നേല്‍, കോടഞ്ചേരി ലോക്കല്‍ സെക്രട്ടറി ഷിജി ആന്റണി, കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ്, നെല്ലിപ്പൊയില്‍ ലോക്കല്‍ സെക്രട്ടറി പുഷ്പ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button