Kodanchery

വനംവകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം കാട്ടിയെന്ന് പരാതി

കോടഞ്ചേരി: ഫോറസ്ട്രേറ്റ് ഉദ്യോഗസ്ഥർ രാത്രി വീട്ടിൽ എത്തി അതിക്രമം കാട്ടിയതായും വീട്ടുപ്കരണങ്ങൾ നശിപ്പിച്ചതായും പരാതി. നൂറാംതോട് മുട്ടിയിട്ടതോട് കൊടകല്ലേൽ മറിയാമ്മ (80) ആണ് പരാതി നൽകിയത്. 14ന് രാതി 9.30ന് ചെറുമകൻ ജോബിനെ അന്വേഷിച്ചാണ് ഫോറസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ജോബിൻ സ്ഥലത്തില്ലെന്നു പറഞ്ഞപ്പോൾ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ വലിച്ചുവാരിയിട്ടതായാണ് കോടഞ്ചേരി പൊലീസിൽ പരാതി നൽകിയത്. തടയാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി കൊണ്ടുപോയി റോഡിൽ ഇറക്കിവിട്ട തായും പരാതിയിൽ പറയുന്നു.

എന്നാൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും കാട്ടുപ്ന്നിയെ വേട്ടയാടി ഇറച്ചിയാക്കി വിൽപന നടത്തിയ കേസിലും പ്രതികളായ കൊടകല്ലേൽ ജോബിൻ, ബിബിൻ എന്നിവർ മലമാനിന്റെ ഇറച്ചി കാറിൽ കടത്തിക്കൊണ്ടു വന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തി പരിശോധന നടത്തിയതെന്നും ഫിജിൽ സൂക്ഷിച്ചിരുന്ന ഇറച്ചി കഡിയിൽ എടുത്തതായും വനം ഉദ്യോഗസ്ഥർ പറഞ്ഞു.

പരിസരവാസികളുടെ സാന്നിധ്യത്തിൽ മഹസർ തയാറാക്കുന്നതിനിടെ പ്രതികളിലൊരാളായ ബിബിൻ കടന്നുകളഞ്ഞു. തുടർന്നു വീട്ടു മുറ്റത്തുണ്ടായിരുന്ന കാർ കഡിയിൽ എടുക്കുകയും വീട്ടിൽ രാത്രി ഒറ്റയ്ക്കായിരുന്ന മറിയാമ്മയെ സമീപവാസികളെ കൂട്ടി സമീപത്തെ വീട്ടിൽ എത്തിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മുസ്തഫ സാദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Related Articles

Leave a Reply

Back to top button