Mukkam
ജലക്ഷാമത്തിന് പരിഹാരമായി കൊടിയത്തൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

മുക്കം: ജലക്ഷാമത്തിന് പരിഹാരമായി കൊടിയത്തൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതി. സൗത്ത് കൊടിയത്തൂർ ഭാഗത്ത് പദ്ധതിയുടെ രണ്ടാം ഘട്ട ശുദ്ധജല കണക്ഷൻ നൽകൽ ഉദ്ഘാടനം പഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂർ നിർവഹിച്ചു.
പദ്ധതിയുടെ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാവും.പി.സി.അബ്ദുൽ നാസർ,കണിയാത്ത് അബ്ദുറഹിമാൻ,എൻ.നസറുല്ല, പി.പി.യൂസഫ്,റഷീദ് മണക്കാടിയിൽ,അനസ് കാരാട്ട്, മൻസൂർ കണിയാത്ത് എന്നിവർ പ്രസംഗിച്ചു.







