Mukkam

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം ഏറ്റുവാങ്ങി

മുക്കം: മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച് പണവും ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയെ പിടികൂടിയ അന്നത്തെ അന്വേഷണ സംഘത്തിനു ലഭിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്‌ ഐപിഎസിൽ നിന്നും അന്നത്തെ അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം ഏറ്റുവാങ്ങിയത്. കേസന്വേഷണ സമയത്ത് മുക്കം പോലീസ് ഇൻസ്പെക്ട്ടറായിരുന്ന ബി.കെ.സിജു, സബ് ഇൻസ്പെക്ടറായ സജു സി.സി, അസി.സബ് ഇൻസ്‌പെക്ടർ സലീം മുട്ടാത്ത്, സിവിൽ പോലീസ് ഓഫീസറായ ഷെഫീഖ് നിലീയാനിക്കൽ എന്നിവരാണ് ബഹുമതി ഏറ്റുവാങ്ങിയത്.

ഒരു തുമ്പും ലഭിയ്ക്കാതെ അവസാനിച്ച് പൊകുമായിരുന്ന കേസിലാണ് പഴുതടച്ച അന്വേഷണത്തിലൂടെ അന്വേഷണ സംഘം പ്രതിയെ പിടികൂടിയത് എന്നതാണ് ബഹുമതിക്കാധാരം. അക്കാലത്ത് മുക്കം പോലീസ് സേനയുടെ അന്വേഷണ മികവിന് പരക്കെ അംഗീകാരം ലഭിച്ചിരുന്നു. അതിൻ്റെ പൂർണതയിലേക്കാണ് ഇന്നലെ പോലീസ് മേധാവിയിൽ നിന്ന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതി നേടിയതോടെ അന്വേഷണ സംഘം ചെന്നെത്തുന്നത്.

Related Articles

Leave a Reply

Back to top button