Kodanchery

വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് 2020 – 21 വർഷത്തെ ത്രിദിന യൂണിറ്റ് തല ക്യാമ്പിന് രാവിലെ ഒമ്പതരയ്ക്ക് പതാക ഉയർത്തി മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ SIC തുടക്കം കുറിച്ചു.

തുടർന്ന് സ്കൂൾ പി ടി എ പ്രസിഡന്റ് ബെന്നി തെരുള്ളിൽ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം നടത്തുകയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക് ഓർഗനൈസിങ് കമ്മീഷണർ സേവ്യർ വിടി ഉദ്ഘാടനം നടത്തുകയും ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രെസ് സി. മെൽവിൻ SIC മുഖ്യപ്രഭാഷണവും, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് ക്യാമ്പ് അവതരണം നടത്തുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ബിനി കെ, അദ്ധ്യാപിക സി സുധർമ്മ SIC എന്നിവർ ആശംസകൾ അർപ്പിക്കുകയും ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി വോളന്റീയേർസിനായി ത്രിദിന ക്യാമ്പ് ഓറിയന്റേഷൻ ക്ലാസ്സ്‌ ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മീഷണർ സേവ്യർ വി ടി നയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button