Karassery

ആസാദ് മെമ്മോറിയൽ യു.പി. സ്കൂളിലെ കുട്ടികൾക്കായി ജെ.സി.ഐ. മുക്കം മൈത്രിയുടെ നേതൃത്വത്തിൽ പാർക്ക് നിർമാണം തുടങ്ങി.

കാരശ്ശേരി : കാരമൂല ആസാദ് മെമ്മോറിയൽ യു.പി. സ്കൂളിലെ കുട്ടികൾക്കായി ജെ.സി.ഐ. മുക്കം മൈത്രിയുടെ നേതൃത്വത്തിൽ പാർക്ക് നിർമാണം തുടങ്ങി. മെക്സിക്കൻ സ്റ്റാർ ഫ്രൂട്ട് തൈ ഹെഡ്മിസ്ട്രെസ് എം.പി. ഷൈനയ്ക്ക് നൽകി മുക്കം സബ് ഇൻസ്പെക്ടർ പി. അസൈൻ ചിൽഡ്രൻസ് പാർക്ക് നിർമാണം ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ. മുക്കം മൈത്രി പ്രസിഡന്റ് ജിനോജ് കുരുവിള, സെക്രട്ടറി മൻസൂർ കമ്പളവൻ, ട്രഷറർ അനസ്, സി.ടി. ശ്രീജിത്ത്, അഗസ്റ്റിൻ ജോസഫ്, അഭിലാഷ്, ജി.എൻ. ആസാദ് റിയാസ്, കെ. മുഹമ്മദ്, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button