Koodaranji

കൂടരഞ്ഞിയിൽ പോത്ത്കുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പാക്കുന്ന പോത്ത്കുട്ടി വിതരണം ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വനിതാ ഘടക പദ്ധതിയായി 140 പേർക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോസ് തോമസ് മാവറ, വി.എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസമ്മ ജോർജ്, ബാബു മൂട്ടോളി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരയ ഡോ.അഞ്ജലി, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജെസ്‌വിൻ തോമസ്, ബെൽബിൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button