Mukkam
മുക്കം നഗരത്തിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു

മുക്കം: മുക്കം നഗരത്തിലെ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി മുടക്കത്തിനും പരിഹാരം കാണുന്നതിനായി പുതിയ ഹൈടെൻഷൻ ഫീഡറുകൾ, ട്രാൻസ്ഫോർമറുകൾ, ഭൂഗർഭ കേബിളുകൾ, ഏരിയൽ ബഞ്ച്ഡ് കേബിളുകൾ, പഴകിയ ലൈനുകൾ മാറ്റൽ, കേബിളുകൾക്ക് റിങ് മെയിൻ യൂണിറ്റുകൾ, ഫാൾട്ട് പാസ് ഡിറ്റക്ടറുകൾ തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുന്നു. കെ.എസ്.ഇ.ബിയുടെ ദ്യുതി പദ്ധതിയുടെ ഭാഗമായാണ് നവീകരണം.
നഗരത്തിലെ പഴയ വൈദ്യുതത്തൂണുകളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചുകഴിഞ്ഞു. പഴയ ട്രാൻസ്ഫോർമറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. വോൾട്ടേജ്ക്ഷാമവും വൈദ്യുതിമുടക്കവുംമൂലം വൻ സാമ്പത്തികനഷ്ടവും വ്യാപാരികൾ നേരിട്ടിരുന്നു. നഗരത്തിൽ ഉണ്ടാകുന്ന നിരന്തരമായ വൈദ്യുതിമുടക്കത്തെത്തുടർന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങിന്റെ നേതൃത്വത്തിൽ മുക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.