TOP NEWS
പങ്കെടുത്തവർക്കെല്ലാം കമുകിൻ തൈകൾ; മാതൃകയായി കൊടിയത്തൂരിലെ ഗ്രാമ സഭകൾപുതുപ്പാടിയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു
Thiruvambady

പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതില്‍ പരാതിയുമായി കര്‍ഷകര്‍

തിരുവമ്പാടി:  മുത്തപ്പന്‍പുഴ മറിപ്പുഴചേര്‍ക്കാപ്പുഴ പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതായി പരാതി. 2005ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില്‍ ഉള്ള റോഡാണ് വനം വകുപ്പ് അടച്ചു പൂട്ടിയത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അടച്ച റോഡിന്റെ മുകളിലായി 15 പേരുടെ കൃഷിസ്ഥലങ്ങളുണ്ട്. 1960ന് മുന്‍പ് കൂപ്പ് റോഡ് ഉള്ള പ്രദേശമായിരുന്നു ഇത്. 1976ല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് പട്ടയം ലഭിച്ചു. വനം വകുപ്പ് ഈ പ്രദേശം വനഭൂമി ആണെന്ന വാദം ഉന്നയിക്കുകയും 2018ല്‍ ഇവിടെ ഉണ്ടായിരുന്ന ഒരു സ്വകാര്യ റിസോര്‍ട്ടും ഒരു വീടും വനം വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്.

കര്‍ഷകരുടെ കൈവശമുള്ള കൃഷിഭൂമിയില്‍ പ്രവേശിക്കാന്‍ പറ്റാത്തവിധം റോഡ് അടച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. കൃഷി ചെയ്യാനും വിളവ് എടുക്കാനും പ്രയാസം ഉണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ഇതിലുള്ള ചില കൃഷിസ്ഥലങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ സ്റ്റേ വാങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്ള റോഡ് പഞ്ചായത്തിനെ അറിയിക്കാതെ വനം വകുപ്പ് അടച്ചുപൂട്ടിയത് അനധികൃതമാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഏറ്റെടുത്ത പ്രദേശത്തെ റോഡാണ് അടച്ചു പൂട്ടിയതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശത്തേക്ക് ജനങ്ങള്‍ അനധികൃതമായി കടക്കാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. സ്ഥലം ഏറ്റെടുത്താല്‍ റോഡും വനം വകുപ്പിന്റേതാകും എന്നാണ് നിലപാട്.

Related Articles

Leave a Reply

Your email address will not be published.

2 × one =

Back to top button