Mukkam

തടികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്ന് മുക്കം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

മുക്കം : തടികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്ന് മുക്കം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. മുക്കം പി.സി. ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പി.സി. ജങ്ഷനിൽനിന്ന് കുറ്റിപ്പാല റോഡിലേക്ക് കയറിയ ലോറിയുടെ മുൻഭാഗം പി.സി. തിയേറ്ററിന് സമീപത്തെ കയറ്റത്തിൽവെച്ച് ഉയരുകയായിരുന്നു.

ഡ്രൈവർ ഉൾപ്പെടെയുള്ളവർ ലോറിക്കകത്ത് കുടുങ്ങിയെങ്കിലും ആർക്കും പരിക്കുകളില്ല. പി.സി. ജങ്ഷൻ-വെസ്റ്റ് മാമ്പറ്റ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്, മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് ലോറിയെ പതുക്കെ മുന്നോട്ടുതള്ളിനീക്കിയാണ് പൂർവസ്ഥിതിയിലാക്കിയത്.

Related Articles

Leave a Reply

Back to top button