Koodaranji

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പൊടിശല്യം രൂക്ഷം

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-കക്കാടംപൊയിൽ റൂട്ടിൽ പൊടിശല്യം രൂക്ഷമായി. ക്വാറികളുടെ ആധിക്യമുള്ള ഇവിടെ കരിങ്കല്ലുകൾ കയറ്റി ടിപ്പറുകൾ സദാസമയവും ചീറിപ്പായുകയാണ്. ഇതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. വ്യാപാരികളും പൊടിതിന്നുന്നു. വേനലായാൽ മുമ്പൊക്കെ റോഡ് നനയ്ക്കുമായിരുന്നു. എന്നാൽ, നാട്ടുകാർ ക്വാറി ഉടമകളോട് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് ആക്ഷേപം.

കൂമ്പാറയിൽചേർന്ന ലോക് താന്ത്രിക് ജനതാദൾ വാർഡ് കമ്മിറ്റി പ്രതിഷേധയോഗം ചേർന്നു.

ഉടനെ പരിഹാരം കാണാത്തപക്ഷം സമരം തുടങ്ങാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് സിജോ പാറമ്പുഴ അധ്യക്ഷനായി. ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലിൽ, ജോളി പൈക്കാട്ട്, ടോമി കുരീക്കാട്ടിൽ, ജോർജ് കൊച്ചുപുര, ജോയി പുതിയപറമ്പിൽ, സണ്ണി തൈപ്പറമ്പിൽ, ബിജു മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button