Omassery

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഓമശ്ശേരി മേഖലാ ഭരണഘടനാ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു

ഓമശ്ശേരി: കേന്ദ്ര സർക്കാറിന്റെ ഭരണഘടനാ വിരുദ്ധവും മത വർഗ്ഗീയ വിഭജനപരവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കോഡിനേഷന്റെ ഭരണഘടനാ സംരക്ഷണ സമിതിയുടേ കീഴിൽ ഇന്നലെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പോരാട്ട ഭൂമിയിൽ പുതിയ അനുഭവമായി മാറി. സംസ്ഥാന പാതയിലെ കൂടത്തായി പാലം മുതൽ മുത്തേരി വരെ 12 കിലോമീറ്റർ ദൂരത്തിൽ ജാതിമത രാഷ്ട്രീയ വിത്യാസമില്ലാതെ പന്ത്രണ്ടായിരത്തിലധികം ആളുകൾ നീതിക്കായി മനുഷ്യച്ചങ്ങലയിൽ കൈകോർത്തു.

ഓമശ്ശേരി, കൂടത്തായി,കാതിയോട്, പൂളപ്പൊയിൽ നീലേശ്വരം മുത്തേരി,ടൗണുകളിൽ ജനങ്ങൾ നിറഞ്ഞ് മനുഷ്യമതിലായി മാറി. ഓരോ കേന്ദ്രങ്ങളിലും പ്രമുഖർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി.
മനുഷ്യച്ചങ്ങലയുടെ തുടക്കമായ കൂടത്തായി പാലത്തിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സക്കീന ടീച്ചറും അവസാന ഭാഗമായിരുന്ന മുത്തേരിയിൽ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്ററും അണിനിരന്നു.

ബഷീർ ഫൈസി വെണ്ണക്കോട് ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരത്തും മുസ്തഫ മുണ്ടുപാറ താഴെ ഓമശ്ശേരി ജംഗ്ഷനിലും ഒ പി അബദുസ്സലാം മൗലവി തിരുവമ്പാടി റോഡ് ജംഗ്ഷനിലും പി വി അബ്ദുറഹ്മാൻ, പി ബാലൻ മസ്റ്റർ, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, കെ കെ രാധാകൃഷ്ണൻ, കെ.കെ അബ്ദുല്ലക്കുട്ടി, കെ.പി സദാശിവൻ, എ .എം അഹ്മദ് കുട്ടി ഹാജി, കെ. പി കുഞ്ഞമ്മദ്, പി .കെ മുഹമ്മദ്, ഹുസൈൻ മാസ്റ്റർ കാതിയോട്, ജയപ്രകാശ് മാസ്റ്റർ, ഓ.കെ സദാനന്ദൻ, ടി. ടി മനോജ് കുമാർ, മുനവ്വർ സാദത്ത്, സുബൈർ മാസ്റ്റർ, കാദിരി ഹാജി, ഉസൈൻ മേപ്പള്ളി, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമാപന ചടങ്ങിൽ സി.കെ ഹുസൈൻ നീബാരി, ഓ.കെ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

മനുഷ്യച്ചങ്ങല കടന്നു പോകുന്ന വിവിധയിടങ്ങളിൽ നഴ്സുമാരടക്കമുള്ള ശാന്തി ഹോസ്പിറ്റലിന്റെയും സാന്ത്വനത്തിന്റേയും കെ എം സി സി യുടേയും ഫസ്റ്റ് എയിഡ് ആബുലൻസ് സർവീസുകൾ, കുടിവെള്ളം,മധുരവിതരണം, വാഹന സൗകര്യം, തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളോടെയും കൂടിയുള്ള മനുഷ്യച്ചങ്ങലായിരുന്നു കൂടത്തായി മുതൽ മുത്തേരി വരേ അണിനിരന്നത്. മനുഷ്യച്ചങ്ങല ചരിത്രപരമായ രീതിയിൽ വിജയിപ്പിക്കാൻ ദിവസങ്ങളോളം രാപ്പകലില്ലാതെ നേതൃത്വം നൽകിയ മഹല്ല് കോഡിനേഷൻ കമ്മറ്റി ഭാരവാഹികൾക്കും പ്രവർത്തകർക്കും കൈകോർത്തവർക്കും അഭിനന്ദനമർപ്പിച്ചു കൊണ്ട് പ്രവാസികളും ചുറ്റുവട്ട പ്രദേശങ്ങളിലുള്ളവരും നാട്ടുകൂട്ടായ്മകളും
സോഷ്യൽ മീഡിയകളിലൂടേ അഭിനന്ദന പ്രവാഹങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.

കൂടത്തായി പാലം മുതൽ മുത്തേരി വരെ 10 കിലോമീറ്ററോളം ദൂരം നീണ്ട ജനകീയ മനുഷ്യചങ്ങല സംഘടിപ്പിച്ചു. നിരവധി ആളുകൾ ഈ ചങ്ങലയിൽ അണിചേർന്നു.

Related Articles

Leave a Reply

Back to top button