Mukkam
ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു.

മുക്കം : കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന, ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കായി ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു.
സമൂഹ അടുക്കള ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോ.സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.
മുക്കം പുതിയ ബസ് സ്റ്റാൻഡിന് സമീപത്താണ് സാമൂഹ അടുക്കള പ്രവർത്തിക്കുക. ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, പ്രസിഡൻറ് ഇ. അരുൺ, എം.കെ. പ്രജീഷ്, ജാഫർ ഷെരീഫ്, രനിൽ രാജ്, ഷിജിൽ ചേന്ദമംഗല്ലൂർ, പി.പി. അഖിൽ, അരുൺ ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.







