Thiruvambady

തൊണ്ടിമ്മൽ വളവിൽ കാർ മറിഞ്ഞു

തിരുവമ്പാടി : തിരുവമ്പാടി-മുക്കം റോഡിലെ തൊണ്ടിമ്മൽ വളവിൽ അപകടം ആവർത്തിക്കുന്നു. കാർ നിയന്ത്രണംവിട്ട്‌ മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ടത്. കൈതപ്പൊയിൽ-അഗസ്ത്യൻമുഴി പൊതുമരാമത്ത് റോഡിന്റെ ഭാഗമായി റോഡ് വികസിച്ചതോടെ അതിവേഗമാണ് ഈ റൂട്ടിൽ വാഹനങ്ങൾ കടന്നുപോകുന്നത്. റോഡിനോടുചേർന്ന് തൊണ്ടിമ്മൽ കുടിവെള്ളപദ്ധതിയുള്ളതിനാൽ ഈ ഭാഗത്തുനിന്നും ഇനിയും പൂർണമായും സ്ഥലം ഏറ്റെടുത്തില്ല.

അപകടക്കെണിയായി കുടിവെള്ളപദ്ധതിയുടെ കിണറുള്ളത് വൻഭീഷണി ഉയർത്തുന്നു. റോഡ് ഉയർത്തി വികസിപ്പിച്ചതുമൂലം റോഡിനോട് തൊട്ടുചേർന്നാണ് കിണർ കിടക്കുന്നത്. ഇതിന്‌ തൊട്ടടുത്താണ് ഇന്നലത്തെ അപകടം.

പുതിയ കുടിവെള്ള പദ്ധതിക്കായി സ്ഥലംകണ്ടെത്താൻ കഴിയാത്തതിനാൽ ഈ ഭാഗത്തെ റോഡ് വികസനവും അനിശ്ചിതത്വത്തിലാണ്.

അപകടവളവ് നികത്തണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ സുരക്ഷാഭിത്തി പണിയാൻ അടിയന്തരനടപടി വേണമെന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോപിനാഥൻ മൂത്തേടം അധ്യക്ഷതവഹിച്ചു. ദാമോദരൻ ആറാംപുറത്ത്, പി. സിജു, കൃഷ്ണൻകുട്ടി തുമ്പോണ, ഒ. പ്രവീൺ, കെ.പി. ഗോപാലൻ, വിജീഷ് കുന്നുമ്മൽ, സി.ടി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button