തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെൻറർ നിലനിർത്താൻ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു; ലിൻ്റോ ജോസഫ്

തിരുവമ്പാടി: കെ.എസ്.ആർ.ടി.സി സംസ്ഥാനത്താകെ നടപ്പിലാക്കുന്ന ‘ഡിസ്ട്രിക്റ്റ് കോമൺ പൂൾ’ ലേക്ക് മെക്കാനിക്കൽ ജീവനക്കാരെ സ്ഥലം മാറ്റുന്ന നയത്തിൽ നിന്നും തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിനെ ഒഴിവാക്കണമെന്ന് ആവശ്യം ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും, ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
മറ്റ് യാത്രാ മാർഗങ്ങളില്ലാത്തതും കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലൊന്നാണ് തിരുവമ്പാടി എന്നും, ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് അത്യാവശ്യം വേണ്ട ജീവനക്കാരെ തിരുവമ്പാടിയിൽ നിലനിർത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയോട് പ്രത്യേകം ആവശ്യപ്പെട്ടതായും എം.എൽ.എ പറഞ്ഞു.
സർക്കാരിന്റെ പൊതു നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ നടക്കുന്ന പ്രവർത്തനങ്ങളെ തിരുവമ്പാടിയിൽ മാത്രം രാഷ്ട്രീയ വൽക്കരിക്കരുതെന്നും, അനാവശ്യ പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും എം.എൽ.എ കൂട്ടിച്ചേർക്കും.







