പ്രവാസി ഭദ്രത പദ്ധതി ഉത്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത പദ്ധതി ഉത്ഘാടനം ചെയ്തു. നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് കുടുംബശ്രീ പ്രവാസി ഭദ്രത പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഏഴു പേരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്
കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെടുകയോ, തിരികെ പോകാൻ സൗകര്യമില്ലാതിരുന്നത് മൂലം നാട്ടിൽ കുടുങ്ങി പോകുകയോ ചെയ്ത മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു ചെറിയ പരിഹാരം എന്ന നിലയിലാണ് കേരള സർക്കാർ പ്രവാസി ഭദ്രത പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ചെറുകിട സംരഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പലിശ രഹിതമായാണ് വായ്പ അനുവദിക്കുന്നത്, ഇരുപത്തിനാലു തുല്ല്യ ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
സി ഡി എസ് മുഖേന നടപ്പിലാക്കുന്ന പ്രവാസി ഭദ്രത പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്‌സി പുളിക്കാട്ട് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദു റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി ഡി എസ് ചെയർ പേർസൺ പ്രീതി രാജീവ് സ്വാഗതം ആശംസിച്ചു. രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, കെ എം മുഹമ്മദാലി, ബിബിൻ ജോസഫ്, മനോജ് ടി എന്നിവർ സംസാരിച്ചു.






