Thiruvambady

വഴിക്കടവ് പാലത്തിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു; ഉദ്യോഗസ്ഥർക്ക് ബുദ്ധി ഉദിക്കാൻ അപകടം നടക്കേണ്ടി വന്നു

തിരുവമ്പാടി: പുന്നക്കൽ – തിരുവമ്പാടി പി ഡബ്ലിയു ഡി റോഡിലെ വഴിക്കടവ് പാലത്തിൽ അപകട മുന്നറിയിപ്പ് ബോർഡുകളും, താൽക്കാലിക വേലിയും സ്ഥാപിച്ചു.

കഴിഞ്ഞ ദിവസം കൈവരി ഇല്ലാത്ത ഈ പാലത്തിൽ നിന്നും അഞ്ചു യാത്രക്കാരുമായി കാർ പുഴയിലേക് പതിച്ച അപകടത്തെ തുടർന്നാണ് ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിച്ചത്.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.

അപകടാവസ്ഥയിലായ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

കഴിഞ്ഞ എം എൽ എ യുടെ കാലത്ത് പുതിയ പാലം നിർമ്മിക്കുവാൻ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായെങ്കിലും യാതൊരു തുടർ നടപടിയും ഉണ്ടായില്ല.

ഇപ്പോൾ പുതിയ എം എൽ എ സ്ഥാനമേറ്റ ശേഷവും പുതിയ പാലം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി പതിവ് പ്രഖ്യാപനം വന്നിരുന്നു.

എന്നാൽ ഇതുവരെയും പാലത്തിൻറെ നിർമ്മാണം തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നുള്ളതാണ് നാട്ടുകാർ ആരോപിക്കുന്നത്.

Related Articles

Leave a Reply

Back to top button