Koodaranji

ജൈവ കാർഷിക മണ്ഡലം അവാർഡ്; കൃഷിഭവൻ ജീവനക്കാരേ ആദരിച്ചു

കൂടരഞ്ഞി; ജൈവ കാർഷിക മണ്ഡലം അവാർഡ് കരസ്ഥമാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച കൃഷി വകുപ്പ് ജീവനക്കാരേ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

പരുപാടിയുടെ ഭാഗമായി പോസ്റ്റ് ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്റ്റുഡന്റ്സ് പോലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  വി. പി. ജമീല അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സ്വപ്ന എസ് പദ്ധതി വിശദീകരണം നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജറീന റോയ്, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കെ. കെ. കൃഷി ഓഫീസർ പി.എം.മൊഹമ്മദ്,ഒ എ സോമൻ, പി എം തോമസ് മാസ്റ്റർ,കെ. എ അബ്ദുറെഹ്മാൻ,ഷൈജു കോയിനിലം,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അൻസു എന്നിവർ പ്രസഗിച്ചു.

നിയമസഭയിൽ ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ച് ലിൻ്റോ ജോസഫ് എം.എൽ എ നടത്തിയ പ്രസംഗത്തിൽ പ്രധിക്ഷേധിച്ച് യു.ഡി.ഫ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്കരിച്ചു.

Related Articles

Leave a Reply

Back to top button