Thiruvambady

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിരരോഗ നിർണയ ക്യാമ്പ് നാളെ (11.04.2022 തിങ്കൾ) നടത്തുന്നു

പുല്ലൂരാംപാറ വ്യാപാരഭവനിൽ വെച്ചാണ് കാഴ്ച പരിശോധന.ഡോക്ടർ ഉൾപ്പെടെയുള്ള മൊബൈൽ ടീമിൻ്റെ പരിശോധനയാണ്. തിമിരം നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം സൗജന്യ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ലഭിക്കുന്നതായിരിക്കും.

50 വയസ്സിന് മുകളില്‍ പ്രായമുള്ള, കൂടുതൽ കാഴ്ചക്കുറവുള്ളവർ അന്നേദിവസം രാവിലെ 11 മണിക്ക് മുൻപായി ക്യാമ്പിൽ എത്തിച്ചേരേണ്ടതാണന്ന് തിരുവമ്പാടി എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ അറിയിച്ചു

Related Articles

Leave a Reply

Back to top button