Thiruvambady

സെബിൻ ലിബിനോയുടെ കൃഷി കാണാൻ സംവിധായകൻ എം. മോഹനൻ എത്തി

തിരുവമ്പാടി : മലയാള മനോരമ ബാലജന സഖ്യം തിരുവമ്പാടി യൂണിയൻ വിദ്യാർഥികൾക്കു വേണ്ടി നടത്തിയ ‘ഹരിത കാന്തി’ പച്ചക്കറി കൃഷി വ്യാപന പദ്ധതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ സഖ്യാംഗം സെബിൻ ലിബിനോയുടെ വീടും കൃഷിയിടവും സ്കൂളും സംവിധായകൻ എം. മോഹനൻ സന്ദർശിച്ചു. ഗ്രാമീണ സ്കൂളിന്റെയും കുട്ടികളുടെയും ജീവിതം അവതരിപ്പിച്ച മാണിക്യക്കല്ല് എന്ന സിനിമയുടെ സംവിധായകനാണ് മോഹനൻ. ശനിയാഴ്ച മനോരമയിൽ സെബിന്റെ കൃഷിയും ജീവിത സാഹചര്യങ്ങളും വായിച്ചറിഞ്ഞാണ് എത്തിയത്.

വൈവിധ്യമാർന്ന കൃഷിയെ അഭിനന്ദിച്ച മോഹനൻ കൃഷിയിൽനിന്ന് അകലുന്ന പുതുതലമുറയ്ക്ക് സെബിൻ മികച്ച മാതൃകയാണെന്നും പഠനത്തോടൊപ്പം കൃഷിയും മുന്നോട്ടു കൊണ്ടുപോകണമെന്നും പറഞ്ഞു. സെബിനെ പൊന്നാട ചാർത്തുകയും പുസ്തകങ്ങളും മറ്റു സമ്മാനങ്ങളും നൽകുകയും ചെയ്തു. കുട്ടികൾക്കു വേണ്ടി ഹരിതകാന്തി പോലുള്ള പദ്ധതികൾ അവതരിപ്പിക്കുന്ന ബാലജന സഖ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. തിരക്കഥാകൃത്ത് ജി.എസ്.അനിൽ, സ്കൂൾ പ്രധാനാധ്യാപകൻ ജയിംസ് ജോഷി, തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു

Related Articles

Leave a Reply

Back to top button